മുംബൈ : ഭിവൺഡിയിൽഅജ്ഞാതരായ രണ്ടുപേർചേർന്ന് യുവതിക്ക് നേരെ നിറയൊഴിച്ചു. ജയശ്രി ദിദേ (36)യാണ് ആക്രമണത്തിനിരയായത്.
ഗുരുതരമായി പരിക്കേറ്റ അവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
കൽഹേറിലുള്ള ദുർഗേഷ് പാർക്ക് ഹൗസിങ് കോംപ്ലക്സിലെ ഫ്ളാറ്റിനുള്ളിലായിരുന്നു സംഭവം.
ജയശ്രി വീട്ടിൽ തനിച്ച് ആയിരുന്നപ്പോഴായിരുന്നു അക്രമികൾ എത്തിയത് ഔറംഗാബാദ് സ്വദേശിയാണിവർ.