മുംബൈ : അമിത സ്കൂൾ ഫീസ്‌ വർധന തടയുന്നതിന്റെ ഭാഗമായി രൂപവത്‌കരിച്ചിട്ടുള്ള ഡിവിഷണൽ ഫീ റഗുലേറ്ററി കമ്മിറ്റികൾ(ഡി.എഫ്‌.ആർ.സി.) മഹാരാഷ്‌ട്രയിൽ നിലവിൽ വന്നു. മുംബൈ, പുണെ, നാഗ്‌പുർ, നാസിക്‌ ഔറംഗബാദ്‌ ഡിവിഷനുകളിൽ കമ്മിറ്റികൾ നിലവിൽ വന്നതായി വിദ്യാഭ്യാസമന്ത്രി വർഷ ഗായ്‌ക്‌വാഡ്‌ അറിയിച്ചു. മഹാരാഷ്ട്ര എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്‌ (റഗുലേഷൻ ഓഫ്‌ ഫീ) ആക്ട്‌ പ്രകാരമാണ്‌ കമ്മിറ്റികൾ നിലവിൽ വന്നിട്ടുള്ളത്‌. സ്കൂൾ ഫീസ്‌ വർധനയ്ക്കെതിരേ രക്ഷാകർത്താക്കൾ രംഗത്തുവന്നിട്ടുള്ളതിനാലാണ്‌ ഇത്തരമൊരു സംവിധാനമെന്ന് മന്ത്രി വ്യക്തമാക്കി.