മുംബൈ : ശ്രീ ഗുരുവായൂരപ്പനെ പ്രകീർത്തിച്ചു സ്തുതിച്ചുകൊണ്ടുള്ള ‘ഹരിവരം’ എന്ന ഭക്തിഗാന ആൽബം മുംബൈയിൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം രാജകൊട്ടാരത്തിലെ പ്രിൻസ് രാമവർമയാണ് ഓൺലൈനായി പ്രകാശനം നിർവഹിച്ചത്.

സപ്തസ്വര, മുംബൈയുടെ നേതൃത്വത്തിൽ, ഹരികുമാർ മേനോൻ രചനയും പ്രേംകുമാർ മുംബൈ സംഗീതവും ആലാപനവും നിർവഹിച്ച ‘കണ്ണാ കാർമുകിൽ വർണാ’ എന്ന ഭക്തിഗാനത്തിന്റെ റിലീസ് സൂം പ്ലാറ്റ്‌ഫോം വഴിയാണ് നടന്നത്. ഈ ഭക്തിഗാനത്തിലൂടെ പിറവിയെടുത്ത ‘പ്രേം ഗൗള’ എന്ന പുതിയ അപൂർവരാഗം ഈ ആൽബത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സംഗീത ലോകത്തിന് ‘ഹരിവരം’ ഒരു മുതൽക്കൂട്ടായി കാണാമെന്ന് പ്രിൻസ് രാമവർമ പ്രകാശനച്ചടങ്ങിൽ പറഞ്ഞു.