നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിലെ വിമാന അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ പ്രവർത്തനത്തിലൂടെ സിയാലിന് മാസംതോറും ഒരു കോടിയുടെ വരുമാനം. നാല് മാസം മുമ്പാണ് വിമാന അറ്റകുറ്റപ്പണി കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ബെംഗളൂരുവിലുള്ള എയർവർക്സ് എന്ന ഏജൻസിയുമായി ചേർന്നാണ് പ്രവർത്തനം. നാല് മാസത്തിനുള്ളിൽ ആറ് വിമാനങ്ങൾ ഇവിടെ അറ്റകുറ്റപ്പണികൾക്കായി എത്തി. 70 കോടി രൂപ മുടക്കിയാണ് വിമാന അറ്റകുറ്റപ്പണി കേന്ദ്രം പണികഴിപ്പിച്ചത്.