മുംബൈ : മറാത്തി ഫിലിം നിർമാതാവ്‌ സ്വപ്ന പാട്‌കറെ (39) വ്യാജ പിഎച്ച്.ഡി. സർട്ടിഫിക്കറ്റ്‌ കേസിൽ പോലീസ്‌ അറസ്റ്റുചെയ്തു. ഇവർ ബാന്ദ്രയിലെ ഒരു ആശുപത്രിയിൽ കഴിഞ്ഞ രണ്ടു വർഷമായി സൈക്കോളജിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ശിവസേന സ്ഥാപകൻ ബാലാസാഹേബ്‌ താക്കറെയുടെ ബയോപിക്കായ ബാൽകഡു എന്ന സിനിമ നിർമിച്ച്‌ സ്വപ്‌ന പാട്‌കർ ശ്രദ്ധേയായിരുന്നു. സാമൂഹിക പ്രവർത്തകനായ ഗുർദീപ്‌ കൗർ സിങ്ങാണ്‌ സ്വപ്‌ന പാട്‌കർക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്‌. കാൺപുരിലെ ഛത്രപതി ഷാഹുജി മഹാരാജ്‌ സർവകലാശാലയിൽ നിന്നുള്ള സ്വപ്ന പാട്‌കറുടെ പിഎച്ച്‌.ഡി. സർട്ടിഫിക്കറ്റ്‌ വ്യാജമാണന്ന്‌ പോലീസ്‌ കണ്ടെത്തുകയായിരുന്നു.