മുംബൈ : മഹാരാഷ്ട്രയ്ക്ക് ഇൗമാസം 26 വരെ കോവിഷീൽഡ് വാക്സിൻ നൽകാൻ കഴിയില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. ലണ്ടനിലുള്ള സിറം ഇൻസ്റ്റിറ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാലയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ടെലിഫോണിൽ സംസാരിച്ചിരുന്നു. 26 വരെ വാക്സിൻ നൽകാൻ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്ക്‌ നൽകിയ മറുപടി.

സംസ്ഥാനം നേരിട്ട് പണംകൊടുത്ത് വാക്സിൻ വാങ്ങാൻ തയ്യാറാണ്. പക്ഷെ അത് ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമാണുള്ളത്.

ദിവസം എട്ടുമുതൽ പത്ത് ലക്ഷംപേർക്ക് വരെ സംസ്ഥാനത്ത് വാക്സിൻനൽകാൻ കഴിയും.

മേയ് ആറുവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 1.73 കോടി പേർക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.