നവി മുംബൈ : നവി മുംബൈ മെട്രോ റെയിലിന്റെ ആദ്യഘട്ട പരീക്ഷണ ഓട്ടം വിജയകരം. തലോജ മെട്രോ ഡിപ്പോയ്ക്കും ഖാർഘറിനുമിടയിൽ 850 മീറ്റർ പാതയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്.

എല്ലാ രീതിയിലും വിജയകരമായിരുന്നെന്ന് സിഡ്‌കോ മാനേജിങ് ഡയറക്ടർ സഞ്ജയ് മുഖർജി പറഞ്ഞു. മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഈ വർഷം ഡിസംബറോടെ തലോജ ഖാർഘർ റൂട്ടിൽ മെട്രോ സർവീസ് ആരംഭിക്കുമെന്ന് സിഡ്‌കോ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

നവി മുംബൈ മെട്രോ ലൈനിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സിഡ്‌കോ ശ്രമിക്കുകയാണെന്ന് എം.ഡി. സഞ്ജയ് മുഖർജി വ്യക്തമാക്കി.