മുംബൈ : മഹാരാഷ്ട്രയിൽ ബുധനാാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 59,907 പേർക്ക്. സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ രോഗം പിടിപെടുന്നവരുടെ എണ്ണം 60,000-ത്തിനടുത്ത് എത്തുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച 55,469 പേർക്കായിരുന്നു രോഗം പിടിപെട്ടിരുന്നത്.

ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 31.73 ലക്ഷമായി. 322 പേരാണ് 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഏകദേശം ആറ് മാസത്തിന് ശേഷമാണ് ഒരു ദിവസത്തിനുള്ളിൽ 300-ലധികംപേർ മരിക്കുന്നത്. ഇതോടെ മരണസംഖ്യ 56,652 ആയി. 30,296 പേർ ആശുപത്രി വിട്ടതോടെ രോഗമുക്തി നേടിയവർ 26.13 ലക്ഷമായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഇതാദ്യമായി അഞ്ച് ലക്ഷം കടന്നു.

ബുധനാഴ്ചത്തെ കണക്കനുസരിച്ച് ഇത് 5,01,559 ആയി. മുംബൈയിൽ ബുധനാഴ്ച 10,428 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 4.82 ലക്ഷമായി. 6007 പേർ ആശുപത്രി വിട്ടപ്പോൾ രോഗമുക്തരായവരുടെ എണ്ണം 3.88 ലക്ഷമായി. 23 പേരാണ് 24 മണിക്കൂറിനുള്ളിൽ മരിച്ചത്. മരണസംഖ്യ 11,851- ലേക്കുയർന്നു. നിലവിൽ ചികിത്സയിലുള്ളവർ 81,886 പേരാണ്.