ന്യൂഡൽഹി : രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി നൂറിലേറെ കവർച്ചനടത്തിയ നാലുബംഗ്ലാദേശികളെ ഡൽഹി പോലീസ് അറസ്റ്റുചെയ്തു. റഫീഖ് ലസ്‌കർ (33), മുഹമ്മദ് സലീം (26), അജി സുൽ റഹ്മാൻ (25), മുഹമ്മദ് റസാക്ക് (36) എന്നിവരാണ് പിടിയിലായത്. ഏതാനും വർഷങ്ങൾക്കുമുൻപ് നിയമവിരുദ്ധമായി ഇന്ത്യയിലെത്തിയ ഇവർ പണമുണ്ടാക്കാനായി മോഷണത്തിലേക്ക് തിരിയുകയായിരുന്നു.