കല്യാൺ : പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരുടെ എണ്ണം വർധിച്ചതിനാൽ പോലീസും നഗരസഭയും കർശന നടപടികൾ തുടരുമെന്ന് കെ.ഡി.എം.സി. കമ്മിഷണർ ഡോ. വിജയ് സൂര്യവൻഷി. ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാലാണിത്. വിവാഹച്ചടങ്ങുകൾ തുടങ്ങിയവയ്ക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പരിശോധിക്കും.

കല്യാൺ-ഡോംബിവിലിയിൽ ഇതുവരെ 72 ശതമാനം പേർ ആദ്യത്തെയും 52 ശതമാനം രണ്ടാമത്തെയും ഡോസ് കുത്തിവെപ്പ് എടുത്തു. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിൽ കുത്തിവെപ്പ് ഒരു മഹത്തായ ഘടകമായതിനാൽ ഇനിയും കുത്തിവെപ്പ് നടത്താത്തവർ ഉടൻ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.