:ഓൺലൈൻ ബുക്കിങ് നടത്താതെ എത്തുന്ന ഭക്തർക്ക് സ്‌പോട്ട് ബുക്കിങ്ങിന് സംവിധാനമുണ്ടെങ്കിലും ഉപയോഗപ്പെടുത്തുന്ന അയ്യപ്പഭക്തർ വളരെ കുറവ്. ദിവസം 5000 പേർക്ക് വരെ സ്‌പോട്ട് ബുക്കിങ് വഴി ദർശനം നടത്താമെങ്കിലും ശരാശരി 700 ഭക്തർ മാത്രമേ ഇങ്ങനെ എത്തുന്നുള്ളൂ. ഓൺലൈനിലൂടെ 45,000 പേർക്കാണ് ബുക്കിങ് നടത്താനാവുക.

നിലയ്ക്കൽ ഉൾപ്പെടെ പത്തുകേന്ദ്രങ്ങളിലാണ് സ്‌പോട്ട് ബുക്കിങ് സൗകര്യം. തിങ്കളാഴ്ച 40,695 പേരാണ് ഓൺലൈനിലൂടെ ദർശനത്തിനായി ബുക്ക് ചെയ്തത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരുടെ സാന്നിധ്യം ഉണ്ടായത് ഞായറാഴ്ചയായിരുന്നു- 30,117 പേർ.