മുംബൈ : താനെ റെയിൽവേ സ്റ്റേഷനടുത്ത്‌ 9.57 ലക്ഷം രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു. ഇത് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടുപേരെ പിടികിട്ടിയില്ല.

റെയിൽവേ സ്റ്റേഷനടുത്തു നിർത്തിയ ഓട്ടോറിക്ഷയിൽ രണ്ടുപേർ സഞ്ചികൾ കയറ്റുന്നതുകണ്ട് സംശയം തോന്നിയ പോലീസ് അടുത്തെത്തുകയായിരുന്നു. അരിയും തുണികളുമാണ് സഞ്ചിയിലെന്നായിരുന്നു വിശദീകരണം.

പോലീസ് അവ പരിശോധിക്കുന്നതിനിടെ ഇരുവരും രക്ഷപ്പെട്ടു. സഞ്ചിയിലുള്ളത് കഞ്ചാവാണെന്ന് മനസ്സിലായെങ്കിലും പ്രതികളെ പിടികൂടാനായില്ല.