മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സുതാര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലോ മരണസംഖ്യയിലോ സർക്കാർ ഒന്നും ഒളിപ്പിച്ചുവെച്ചിട്ടില്ല. എന്നാൽ, കേന്ദ്രസർക്കാരിന്റെ സാമ്പത്തികസർവേയിൽ കോവിഡ് പ്രതിരോധത്തിൽ മഹാരാഷ്ട്ര പരാജയപ്പെട്ടുവെന്നുള്ള കാര്യം പരാമർശിച്ചിരുന്നു. ഉത്തർപ്രദേശിനെയും ബിഹാറിനെയും താരതമ്യം ചെയ്താണ് കേന്ദ്രസർക്കാർ ഇത്തരമൊരു നിഗമനത്തിൽ എത്തിയത്. എന്നാൽ, ബിഹാറിൽ കോവിഡ് പ്രതിരോധം പാളിയത് സംബന്ധിച്ച് ഒരു ദേശീയമാധ്യമം പരമ്പരതന്നെ പ്രസിദ്ധീകരിച്ചത് അടുത്തദിവസങ്ങളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മഹാരാഷ്ട്രയിൽ കോവിഡ് പ്രതിരോധപ്രവർത്തത്തനങ്ങൾ പരാജയപ്പെട്ടതായി പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് കുറ്റപ്പെടുത്തിയിരുന്നു.