ബേലാപ്പുർ : സി.ബി.ഡി. ബേലാപ്പുർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലപൂജയോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികൾ നടക്കും.

അഞ്ചിന് ഞായറാഴ്ച രാഗലയ മെലഡീസ് നെരൂളിന്റെ സംഗീതസന്ധ്യ, ഡിസംബർ 11-ന് ഗീതാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന കർണാടക സംഗീതം. 12-ന് ഇന്ത്യൻ ക്ലാസിക്കൽ ആർട്‌സ് ആൻഡ്‌ കൾച്ചറൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്ലാസിക്കൽ നൃത്തപരിപാടി.

18-ന് നെരൂൾ സപ്തസ്വരയുടെ ഭക്തിഗാനമേള. 19-ന് ഖാർഘർ മലയാളി കൂട്ടായ്മയുടെ ഭക്തിഗാനമേള. 26-ന് ശ്യാമ സുഗേഷ് ആൻഡ് സംഘത്തിന്റെ ക്ലാസിക്കൽ ഡാൻസ്. 14 മുതൽ 20 വരെ പള്ളിക്കര സുനിലിന്റെ അയ്യപ്പ ഭാഗവത സപ്താഹയജ്ഞം നടക്കും.