പുണെ : ശ്രീനാരായണഗുരുസമിതി ഭോസരി ഏരിയയുടെ വാർഷിക പൊതുയോഗം ബാബുദാസ് പണിക്കരുടെ വസതിയിൽ നടന്നു. പ്രസിഡന്റ് ജെ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു.

യോഗത്തിൽവെച്ച് ഏരിയയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പി.ആർ. സുരേന്ദ്രൻ (ചെയർമാൻ.), ചന്ദ്രമോഹൻ പുളിയാത്ത് (വൈസ് ചെയർമാൻ.), എം. എസ്. സുധീർ (സെക്രട്ടറി.), ബി. അനിൽകുമാർ (ജോയന്റ് സെക്രട്ടറി), ഷിബു ആർ. (ഖജാൻജി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

കെ.എൽ. രാധാകൃഷ്ണൻ, എം.ജി. ബാലൻ, എസ്. ശ്രീജിത്ത്, വിജു മാധവൻ, വിദ്യൻ വിജയൻ, സുജിത്ത് കുട്ടൻ, എം.എൻ. സുരേഷ്, ടി.എം. പ്രദീപൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും, ശ്രീദേവി ബാബുദാസിനെ ഏരിയ വനിതാ സെക്രട്ടറിയായും, സുജയ് സുധാകരനെ ഏരിയ യുവജന സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബാബുദാസ് പണിക്കരാണ് ഏരിയാ കാരണവർ.