മുംബൈ : ഭിവൺഡിയിലെ അസ്മി നഗറിൽ ഒരു വീട് തകർന്ന് 50 വയസ്സുകാരൻ മരിച്ചു. രണ്ട് വനിതകൾക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച കാലത്ത് പത്ത് മണിയോടെയായിരുന്നു സംഭവം. കെട്ടിടം അപകടാവസ്ഥയിലായിരുന്നെങ്കിലും ഭിവൺഡി മുനിസിപ്പൽ കോർപ്പറേഷൻ താമസക്കാർക്ക് ഒഴിയാനുള്ള നോട്ടീസ് നൽകിയിരുന്നില്ല.

ഈ ചേരി പ്രദേശത്ത് ഇത്തരത്തിലുള്ള നിരവധി കെട്ടിടങ്ങളുണ്ടെന്നാണ് ഇപ്പോൾ കോർപ്പറേഷൻ പറയുന്നത്. വീണ കെട്ടിടത്തിനു സമീപം താമസിക്കുന്നവരോട് മാറിത്താമസിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം ഇവിടെ ധമാങ്കർ നഗറിൽ പട്ടേൽ കോമ്പൗണ്ടിലെ ജിലാനി ബിൽഡിങ് എന്നറിയപ്പെട്ടിരുന്ന കെട്ടിടം തകർന്ന് 38 പേർ മരിച്ചിരുന്നു. 25 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.