മുംബൈ : ഐ.ഐ.ടി. പ്രവേശനപരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഏഴാംറാങ്കും മഹാരാഷ്ട്രയിൽ ഒന്നാം റാങ്കും നേടിയ കാർത്തിക്‌ നായരെ മലാഡ്‌ ബോംബെ കേരളീയ സമിതി അനുമോദിച്ചു. കാർത്തികിന്റെ അമ്മ സിന്ധുനായരേയും ആദരിച്ചു.

സമിതി പ്രസിഡന്റ്‌ അഡ്വ. പദ്‌മാ ദിവാകരൻ, സെക്രട്ടറി രാഖിസുനിൽ, ട്രഷറർ കെ.പി. ഗോപാലകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ എം.ജി. വർഗീസ്‌, ടി. മാധവൻ, സുനിൽതങ്കപ്പൻ എന്നിവർ പങ്കെടുത്തു.