ശബരിമല : തീർഥാടന സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ ശബരിമല നടവരവ് 20 കോടി രൂപ കവിഞ്ഞു. അപ്പം, അരവണ, മഹാകാണിക്ക തുടങ്ങിയവയിലൂടെ ലഭിച്ചതാണിത്.

ദേവസ്വം ബോർഡ് ഈ വർഷം തുടങ്ങിയ ഇ- കാണിക്കയിലൂടെ ഇതുവരെ 30,000 രൂപയും ലഭിച്ചു.

കോവിഡ്നിയന്ത്രണമുണ്ടെങ്കിലും സന്നിധാനത്ത് ദർശനത്തിന് തിരക്കേറുന്നുണ്ട്. വെർച്ച്വൽ ക്യൂ ബുക്കിങ് കൂടുന്നുണ്ട്. 33,000 പേരാണ് വെള്ളിയാഴ്ച ദർശനത്തിന് ബുക്ക് ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയതാണിത്.

വ്യാഴാഴ്ച വെർച്വൽ ക്യൂവിലൂടെ 22487 പേർ ദർശനം നടത്തി. 28743 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതര സംസ്ഥാന ഭക്തരാണ് കൂടുതലും. ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ തീർഥാടകരെത്തിയേക്കും.

വെള്ളിയാഴ്ച നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ 16 കടകൾ ലേലം ചെയ്തു