മുംബൈ : കോവിഡ് സാഹചര്യത്തിൽ രക്തത്തിന്റെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് സന്ത് നിരങ്കാരി മിഷൻ 155 യൂണിറ്റ് രക്തം നൽകി. നവി മുംബൈയിലെ കാമൊത്തെയിലും മുംബൈയിലെ കാന്തിവ്‌ലി മേഖലയിലും നടന്ന രക്തദാന ക്യാമ്പിൽ 155 നിരങ്കാരികൾ രക്തദാനം നടത്തി.

നവി മുംബൈ കാമൊത്തെയിൽ നടന്ന ക്യാമ്പ് പ്രശാന്ത് താക്കൂർ എം.എൽ.എ. ഉൽഘാടനം ചെയ്തു. കാന്തിവ്‌ലിയിൽ നടന്ന ക്യാമ്പ് മുകുന്ദ് ദെവെ ഉദ്ഘാടനം ചെയ്തു.