മുംബൈ : താനെയിലുണ്ടായ കനത്ത മഴയെത്തുടർന്ന് മൂർബാദ് ജില്ലയിലെ ഒട്ടേറെ വീടുകൾക്കും വൈദ്യുതത്തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചു. 150 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് താനെ കളക്ടർ ഒാഫീസ് വ്യക്തമാക്കി. ആറോളം വീടുകൾ പൂർണമായും തകർന്നിട്ടുണ്ടെന്ന് മൂർബാദ് തഹസിൽദാർ അമോൽ കദം പറഞ്ഞു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. അലിയച്ചിവാഡി, മെർദി, മംഗൽവാഡി, കേലേവാടി, വാൽഹിവാരെ, ദർകിർഡ്, ബന്ധേശേത്ത്, മൽഷേജ് മലനിരകൾ എന്നീ മേഖലകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയതെന്ന് തഹസിൽദാർ അറിയിച്ചു.