മുംബൈ : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമ്മതിച്ചതുപോലെ ഗുജറാത്ത് കലാപം തെറ്റായിരുന്നു എന്ന് ബി.ജെ.പി. സമ്മതിക്കണമെന്ന് എൻ.സി.പി. വക്താവ് നവാബ് മാലിക് ആവശ്യപ്പെട്ടു.

അടിയന്തരാവസ്ഥയ്ക്ക് 45 വർഷം തികയുമ്പോഴാണ് അത് തെറ്റായിരുന്നെന്ന് കോൺഗ്രസ് നേതാവ് സമ്മതിക്കുന്നത്.

ഡൽഹി കലാപത്തിന്റെപേരിൽ മാപ്പു പറയാൻ കോൺഗ്രസ് തയ്യാറായിരുന്നു.

ഇനി ബി.ജെ.പി.യുടെ ഊഴമാണ്. ഗുജറാത്ത് കലാപം തെറ്റായിരുന്നെന്ന് ബി.ജെ.പി. സമ്മതിക്കണം.

ജനങ്ങളോട് മാപ്പുപറയുകയും വേണം -മാലിക് ആവശ്യപ്പെട്ടു.