മുംബൈ : ദാദ്ര നാഗർ ഹാവേലിയിൽനിന്നുള്ള ലോക്‌സഭാംഗം മോഹൻ ദേൽക്കറുടെ (58) മരണത്തിൽ പങ്കുള്ളവരുടെപേരിൽ കേസെടുക്കണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെ മഹാരാഷ്ട്ര നിയമസഭയിൽ ആവശ്യപ്പെട്ടു. ചില രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദം കാരണമാണ് ദേൽക്കർ ആത്മഹത്യചെയ്തതെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽനിന്ന്‌ വ്യക്തമാണെന്ന് പട്ടോളെ പറഞ്ഞു. ഏഴുതവണ എം.പി.യായ ദേൽക്കറെ മുംബൈ മറൈൻ ഡ്രൈവിലെ ഹോട്ടലിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഗുജറാത്തിയിൽ എഴുതിയ 15 പേജുള്ള ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്ന് കണ്ടെത്തിയിരുന്നു. പ്രാദേശിക ഭരണകൂടത്തിൽനിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പാണെന്ന് അതിൽ പറയുന്നുണ്ട്. ജസ്റ്റിസ് ലോയയുടെ ആ കേസിൽ ശരിയായ അന്വേഷണം നടന്നില്ല. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട മുഴുവനാളുകൾക്കും എതിരേ കേസെടുക്കണം. -പട്ടോളെ ആവശ്യപ്പെട്ടു.