മുംബൈ : പശ്ചിമറെയിൽവേ എട്ട്‌ പുതിയ എ.സി ലോക്കൽ തീവണ്ടി സർവീസുകൾ കൂടി ആരംഭിച്ചു. ഇതോടെ പശ്ചിമറെയിൽവേയിൽ എ.സി. ലോക്കൽ സർവീസുകളുടെ എണ്ണം 20 ആയി. ചർച്ച്‌ഗേറ്റിൽനിന്ന് രാവിലെ 10.24-ന്‌ പുറപ്പെടുന്ന എ.സി. ലോക്കൽ ബോറിവ്‌ലിയിൽ 11.31-ന്‌ എത്തിച്ചേരും. അടുത്ത സർവീസ്‌ ചർച്ച്‌ഗേറ്റിൽനിന്ന് ഉച്ചയ്ക്ക്‌ 12.45 നായിരിക്കും. ബോറിവ്‌ലിയിൽ 1.50-ന്‌ എത്തും. ചർച്ച്‌ ഗേറ്റിൽ നിന്നും ഉച്ചകഴിഞ്ഞ്‌ 3.13 നാണ്‌ അടുത്ത സർവീസ്‌. ഇത്‌ ഗോരേഗാവ്‌ വരെയാണുള്ളത്‌.

ചർച്ച്‌ഗേറ്റിൽനിന്ന് രാത്രി 8.27 -ന്‌ പുറപ്പെടുന്ന എ.സി .ലോക്കൽ നല്ലസൊപ്പാറ വരെ സർവീസ്‌ നടത്തും. വിരാറിൽനിന്ന് ചർച്ച്‌ഗേറ്റിലേക്ക്‌ രാവിലെ 8.33-ന്‌ സർവീസ്‌ ഉണ്ടായിരിക്കും. 10.20-ന്‌ ഇത്‌ ചർച്ച്‌ഗേറ്റിലെത്തും. ബോറിവ്‌ലിയിൽനിന്ന് രാവിലെ 11.35 -ന്‌ പുറപ്പെടുന്ന എ.സി. ലോക്കൽ ചർച്ച്‌ഗേറ്റിൽ 12.40- ന്‌ എത്തും. ബോറിവ്‌ലിയിൽ നിന്നും ഉച്ചയ്ക്ക്‌ 1.57 നുള്ള സർവീസ്‌ ചർച്ചഗേറ്റിൽ മൂന്നു മണിക്കും ഗോരേഗാവിൽ നിന്നും വൈകീട്ട്‌ 4.14 നുള്ള സർവീസ്‌ ചർച്ചഗേറ്റിൽ 5.10- നും എത്തും.