ഉല്ലാസ്‌നഗർ : സി.പി.എം. 23-മത് ദക്ഷിണ താനെ താലൂക്ക് സമ്മേളനം ഞായറാഴ്ച നടക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെ ഉല്ലാസ്‌നഗർ നാലിലെ (ഈസ്റ്റ്) ലാൽചക്കി സാർവജനിക് മിത്രമണ്ഡൽ ഹാളിലാണ് പരിപാടി. രാവിലെ ഒമ്പതേകാലിന് റാലി, ഒമ്പതരയ്ക്ക് ഡോ. ബാബാസാഹേബ് അംബേദ്‌കറുടെ പ്രതിമയിൽ പുഷ്പാർച്ചന, പൊതുസമ്മേളനം, പ്രതിനിധിസമ്മേളനം എന്നീ പരിപാടികളുണ്ടായിരിക്കും.

സി.പി.എം. മഹാരാഷ്ട്ര സംസ്ഥാന കമ്മിയിറ്റിയംഗം കിരൺ ഗഹല അധ്യക്ഷനാകുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന കർമം എം.എൽ.എ. വിനോദ് നിക്കോളെ നിർവഹിക്കും.

തലാസരി പഞ്ചായത്ത് സമിതി പ്രസിഡന്റും താനെ-പാൽഘർ ഡി.വൈ.എഫ്.ഐ. പ്രസിഡന്റുമായ നന്ദു ഹഡാൽ, സി.പി.എം. താനെ-പാൽഘർ ജില്ലാ കമ്മിറ്റിയംഗം ചന്ദ്രകാന്ത് ഗുർഖാന എന്നിവർ ആശംസാപ്രസംഗം നടത്തും. വിവരങ്ങൾക്ക് - 8888006149 (പി.കെ. ലാലി).