മുംബൈ : ഒളിന്പിക്സ്, പാരാലിമ്പിക്സ് എന്നിവയിൽ ഇന്ത്യക്കായി മെഡലുകൾ നേടിയ താരങ്ങളെ ആദരിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ.

ഒളിന്പിക്സിൽ ഒരു സ്വർണമടക്കം ഏഴുമെഡലുകളും പാരാലിമ്പിക്സിൽ അഞ്ചു സ്വർണമടക്കം 19 മെഡലുകളാണ് ഇന്ത്യ ഇത്തവണ സ്വന്തമാക്കിയത്. പാരാലിമ്പിക്സിൽ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്.

അതതു കായികതാരങ്ങളുടെ ജന്മനാട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽ.ഐ.സി.യുടെ മുതിർന്ന പ്രതിനിധികൾ ഇവർക്ക് പ്രശംസാപത്രവും കാഷ് അവാർഡും കൈമാറി.

മെഡൽജേതാക്കൾക്കുപുറമെ, കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി, നേരിയ വ്യത്യാസത്തിൽ വെങ്കലമെഡൽ നഷ്ടമായി നാലാം സ്ഥാനത്തായവരെയും എൽ.ഐ.സി. ആദരിച്ചു.