നവി മുംബൈ : കോവിഡ് കുത്തിവെപ്പ് എടുക്കാത്തവരെ കണ്ടെത്താനായി പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകി. കുത്തിവെപ്പെടുക്കാത്തവർക്ക് സംഘം ബോധവത്കരണം നടത്തും. കോർപ്പറേഷനിലുടനീളം സഞ്ചരിച്ച് വാക്സിനെടുക്കാത്തവരെ കണ്ടെത്തി കുത്തിവെപ്പ് നൽകുന്നതിനായി ആറ് സംഘങ്ങളാണ് രൂപവത്കരിച്ചിരിക്കുന്നത്. ഈ സംഘങ്ങൾ ഇതിനകം പതിനാറായിരം പേർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് നൽകിയതായി കോർപ്പറേഷൻ ചീഫ്‌മെഡിക്കൽ ഓഫീസർ ആനന്ദ് ഗോസാവി അറിയിച്ചു. സൗജന്യമായി കുത്തിവെപ്പ് നൽകുന്ന കോർപ്പറേഷനിലെ 19 കേന്ദ്രങ്ങൾക്കു പുറമേയാണ് പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നത്.