മുംബൈ : നഗരത്തിൽ ശനിയാഴ്ച മുതൽ കുടിവെള്ള വിതരണത്തിൽ നഗരസഭ 20 ശതമാനം വെട്ടിക്കുറച്ചു.

നഗരത്തിന് കുടിവെള്ളം വിതരണം ചെയ്യുന്ന ഏഴു ജലസംഭരണികളിലായി 30 ശതമാനം മാത്രമേ ജലശേഖരം അവശേഷിക്കുന്നുള്ളൂവെന്ന് നഗരസഭ വ്യക്തമാക്കി.

കഴിഞ്ഞവർഷം ഇതേസമയത്ത് 82 ശതമാനം ജലശേഖരം ഉണ്ടായിരുന്നു. ജലസംഭരണി പ്രദേശങ്ങളിൽ കാര്യമായ മഴ ലഭിച്ചിട്ടില്ലെന്നും നഗരസഭ അധികൃതർ പറയുന്നു.