മുംബൈ: മുംബൈ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിലെ വിശിഷ്ട വ്യക്തികള്‍ക്കുള്ള വിശ്രമകേന്ദ്രം കത്തിനശിച്ചു.

ആളപായമില്ല. വിമാനത്താവളത്തില്‍ വി.ഐ.പി.കള്‍ എത്തുമ്പോള്‍ ഔപചാരിക സ്വീകരണം നല്‍കുന്നതിനുപയോഗിക്കുന്ന ഹാളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.46-നാണ് തീ പടര്‍ന്നത്.

മൂന്ന് അഗ്നിശമന യൂണിറ്റുകള്‍ ഒന്നര മണിക്കൂറിനുള്ളില്‍ തീകെടുത്തി. അപ്പോഴേക്കും ലോഞ്ച് പൂര്‍ണമായി കത്തിനശിച്ചിരുന്നു. മുംബൈയില്‍ ഒരു മാസത്തിനിടയിലുള്ള ഏഴാം തീപ്പിടിത്തമാണിത്.