പി.കെ. മുരളീകൃഷ്ണൻ
 

മാനവസ്നേഹത്തിന്റെയും ഐക്യത്തിന്റെയും സത്യസന്ധരായ പാട്ടുകാരാകുവാൻ നിഷ്കളങ്ക ബാല്യങ്ങൾക്കു മാത്രമേ കഴിയൂ എന്ന ഓർമപ്പെടുത്തലുകളുടെ ഒരു കളിക്കൂട്ടഴകാണ്, കേരളത്തിലെ വട്ടേനാട് സർക്കാർ ഹൈസ്കൂളിലെ  നാടകസംഘം കഴിഞ്ഞ ശനിയാഴ്ച ഡോംബിവിലിയിലും ഞായറാഴ്ച നെരൂളിലും ഒരുക്കിയ ദൃശ്യവിരുന്നുകൾ.
ആദ്യമായാണ് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ  വിജയിച്ച ഒരു  നാടകം കേരള സംസ്ഥാനത്തിന് പുറത്ത് അവതരണത്തിനെത്തുന്നത്. ഡോംബിവ്‌ലി കേരളീയസമാജമാണ് നാടകപഠനത്തിന്റെ ഭാഗമായി, മറഡോണ എന്ന നാടകത്തിന് മുംബൈയിൽ അരങ്ങൊരുക്കിയത്.
നാട്ടിലായാലും നഗരത്തിലായാലും ഏതു ജീവിതാവസ്ഥയെയും കച്ചവടച്ചരക്കാക്കി, ദൃശ്യാനുഭവത്തിനായുള്ള ജനങ്ങളുടെ പ്രാഥമിക തൃഷ്ണയെ അതിവൈകാരികതകൊണ്ട് മലിനീകരിക്കുന്ന വ്യവസ്ഥാപിത നാടക സമ്പ്രദായങ്ങളുടെ ശബ്ദകോലാഹലങ്ങളും സ്വയം പ്രദർശന വ്യഗ്രതയും  വ്യർഥമായ ആവേശവും മത്സരസമ്മാനത്തിന്റെ ആകർഷകത്വവും അരങ്ങ് കയ്യേറിയ നാടക ലോകത്ത്, പണക്കൊഴുപ്പിന്റെയും സ്വജനപക്ഷപാതത്തിന്റെയും ചേരിപ്പോരിന്റെയും ദാസിനൃത്തങ്ങളുടേയും ആട്ടക്കളം മൂക്കുമ്പോൾ, അനീതിയുടെ കോട്ടകൊത്തളങ്ങൾ പൊളിച്ചടക്കുന്ന, ജാതി മത ലിംഗഭേദങ്ങൾ തകർത്തെറിയുന്ന,  കപട സദാചാരവാദികളെ വെല്ലുവിളിക്കുന്ന, പ്രമേയ മികവുമായി ഒരു കുട്ടിപ്പട്ടാളത്തിന്റെ കളിയാട്ടരാവുകൾക്ക് മുംബൈയും പ്രാന്തപ്രദേശങ്ങളും സാക്ഷികളായപ്പോൾ,  നഗരത്തിലെ നാടകരംഗത്ത് ഉന്മേഷപൂർണമായ നാളുകളെക്കുറിച്ചുള്ള ആശകൾക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്.
തെറ്റായി ശീലിക്കപ്പെട്ട പൊതുബോധത്തിനെതിരേ കലയുടെ കലാപക്കൊടിയേന്തിയ, ഇത്തിരിപ്പൂക്കളുടെ സംഘ പ്രതിരോധശക്തി, അരങ്ങിന്റെ ചെറിയ ചതുരാകൃതിയിലെ ഒരു സോക്കർ കാഴ്ചയുടെ രംഗാവതരണത്തെ  പൊതുസമൂഹത്തിനു നടുവിലെ വലിയ മൈതാനക്കാഴ്ചയാക്കി മാറ്റി, കറുത്ത സ്കോർബോർഡിൽ നീതിയുടെ വെളുത്ത ഗോളുകൾ മിന്നിക്കുമ്പോൾ, സാമ്രാജ്യങ്ങളുടെ വിസ്തൃതികൾ ഭേദിക്കുക മാത്രമല്ല, ഒരു മൂന്നാം ലിംഗ രാഷ്ട്രീയത്തിന്റെ രംഗകല കൂടിയായി മാറുകയാണ് അരുൺലാൽ രൂപകൽപ്പനയും സംവിധാനവും നിർവഹിച്ച, കേരള സ്കൂൾ യുവജനോത്സവത്തിൽ മികച്ച നാടകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട 'മറഡോണ'. വായനയുടെ രാഷ്ട്രീയം പോലെ, കാഴ്ചയുടെ രാഷ്ട്രീയവും ഈ നാടകം പ്രേക്ഷകന്റെ മുന്നിൽ വെക്കുന്നുണ്ട്.  അത് കേരളത്തിലെ കക്ഷി രാഷ്ട്രീയവുമല്ല.  
കാൽപ്പന്തുകളിയിലെ വംശീയതയോടും  പിറന്നുവീണ മണ്ണിൽ ദാരിദ്ര്യത്തോടും ആഭ്യന്തര പോരാട്ടങ്ങളോടും ചെറുത്തുനിന്ന്, കാൽപ്പന്തുകളിയിൽ ലോകത്തിന്റെ നെറുകയിൽ കയറിയ  ലാറ്റിനമേരിക്കൻ രാജ്യങ്ങളെക്കുറിച്ച്  നമുക്കറിയാം.  തെരുവീഥികളിലെ അനാഥത്വത്തിന്റെയും കഷ്ടപ്പാടുകളുടെയും വിശപ്പിന്റെയും ഭൂതകാലം ഓരോ കളിക്കാരനും പറയാനുമുണ്ടാകും. പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പൊരുതി, പ്രശസ്തിയുടെ ഗോപുരവെളിച്ചമായി മാറിയ മറഡോണ തന്നെ ഈ നാടകത്തിലെ മുഖ്യ കഥാപ്രാത്രമാകുമ്പോൾ, അതിജീവനത്തിന്റെയും, ചെറുത്തുനില്പിന്റെയും പര്യായമാണ് മറഡോണ എന്നത് ഒരു തിരിച്ചറിവോടെയുള്ള  രാഷ്ട്രീയ വായനയാണ്. പി.വി. ഷാജികുമാർ, തന്റെ ചെറുകഥയിലൂടെ ഫുടബോളിനെക്കുറിച്ചു പറഞ്ഞപ്പോൾ, ആ കഥയെ അതേപടി വ്യാഖ്യാനിക്കാതെ,   പുനഃസൃഷ്ടിച്ചത്  (Rerecreation), നാടക കലയുടെ മർമവും പ്രയോഗവുമറിയുന്നവർ തന്നെയാണെന്ന് അരുൺലാലിന്റെ 'ക്ലാവർ റാണി' യും 'ചില്ലറ സമര' വും കണ്ടവർക്കറിയാം. ലോകത്തെല്ലായിടത്തും ബഹിഷ്കൃതരാകുന്ന മൂന്നാംലിംഗക്കാരുടെ  നിലനിൽപ്പിന്റെ പ്രശ്നങ്ങൾക്ക് ഉത്തരമന്വേഷിച്ച് അവരിലൊരാൾക്ക് കളിയിലൊരിടം തേടി, സമരവാക്യം തീർക്കുകകൂടിയാണ് കാട്ടുനീതികളുടെ പ്രതിരോധങ്ങളെ തകർത്ത്, ഗോൾമുഖത്തേക്ക് ബുള്ളറ്റ് ഷോട്ടുകൾ പ്രവഹിപ്പിക്കുന്ന ധീരസാന്നിധ്യമായ, മറഡോണ.  
 

മറഡോണ തുടങ്ങുന്നു...
 ‘ഞാൻ മുത്തശ്ശിക്കഥകൾ കേട്ടു വളർന്ന് പുതിയ കാലത്തെ വായിക്കാൻ പഠിച്ച കുട്ടി. കാലത്തിന്റെ പുതിയ കഥകളിലൂടെ ഞാൻ തിരിച്ചറിയുന്നു, ചുറ്റുമുള്ള ലോകത്തെയും, എന്നെത്തന്നെയും...’
കളിക്കളത്തെ അരങ്ങും, അരങ്ങിനെ കളിക്കളവുമാക്കുന്ന കലയുടെ കാൽവിരുതുകളിൽ ഒരു നാടകം പുരോഗമിക്കുന്നതിവിടെനിന്നാണ്. കളിക്കൊപ്പം ആർത്തിരമ്പിനിന്ന ജനതയെ, മെല്ലെ മെല്ലെ, ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലേക്ക് ഒരു ഷോക്ക് ചികിത്സപോലെ എടുത്തെറിയുന്ന മൂന്നാമനുഭവം. കാഴ്ചയുടെ രാഷ്ട്രീയത്തിലൂടെ പ്രേക്ഷകനെ മൂന്നാം ലോകരാജ്യങ്ങളിലേക്ക് ചരിത്രയാത്ര ചെയ്യിപ്പിക്കുന്ന ഫലിതം ചാലിച്ച സംഭാഷണത്തിന്റെ ഭൂതവർത്തമാനങ്ങൾ.  അപ്പോൾ നാമറിയുന്നു, മറഡോണ, വെറുമൊരു ഒറ്റക്കുതിപ്പല്ല. ഒറ്റക്ക് ഒരു രാജ്യവും, ഒരു സേനയും, ഒരു സംസ്കാരവുമാണെന്ന്.
‘ഞങ്ങൾക്കിടയിൽ കറുത്തവരുണ്ട്, വെളുത്തവരുണ്ട്, ആണുണ്ട്, പെണ്ണുണ്ട്, അത ല്ലാത്തവരുണ്ട്.... അതിന്റെപേരിൽ നിങ്ങൾക്ക് ഞങ്ങളെ കൊല്ലാം, പക്ഷെ, തോൽപ്പിക്കാനാവില്ല...’ എന്ന് ടീമിന്റെ ക്യാപ്റ്റൻ വെല്ലുവിളിക്കുന്നത്, നമ്മുടെ സമൂഹത്തിന്റെ നെറികേടുകളോട് തന്നെയായിരിക്കണം.  യുവജനോത്സവത്തിൽ സമ്മാനം നേടിയപ്പോൾ ഒരാൺകുട്ടിയും പെൺകുട്ടിയും കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടതു കണ്ട്, കുരുപൊട്ടിയ മലയാളിയുടെ കപട സദാചാരത്തോടും, മഞ്ഞ സംസ്കാരത്തോടുമുള്ള അമർഷംതന്നെയാണ് ഒരുമയുടെ ആ നിഷ്കളങ്ക ശബ്ദത്തിന് മൂർച്ച കൂട്ടുന്നത്.
‘ജ്യോഗ്രഫി ക്ലാസ്സിൽ ഞങ്ങൾ തണുത്തുറഞ്ഞ ധ്രുവങ്ങളാണ്.. ഹിസ്റ്ററി ക്ലാസ്സിൽ അടിച്ചമർത്തപ്പെട്ട ജനതയാണ്.. കണക്ക് ക്ളാസിൽ അഭാജ്യസംഖ്യകളാണ്’...എന്നാൽ നാലുമണിക്ക് സ്കൂൾവിട്ടാൽ ഞങ്ങൾ ചേറ്റ് കണ്ടത്തിലെ ഇതിഹാസങ്ങളാണ്...' എന്നൊരു കളിക്കാരൻ പറയുമ്പോൾ, ഞങ്ങൾക്കിടയിൽ ആണും പെണ്ണുമടക്കം എല്ലാ ജാതിയിലും മതത്തിലും ഉൾപ്പെട്ടവരുമുണ്ടെന്നും, ഞങ്ങൾ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും കെട്ടിമറിയുകയും, വേണ്ടിവന്നാൽ അരയിലും ചുമലിലും കയറിയിരിക്കുകയും ചെയ്യുമെന്നും, ഞങ്ങൾ കുട്ടികൾക്കിടയിൽ ലിംഗഭേദമോ  ജാതിമത വ്യത്യാസമോ ഇല്ലെന്നും ഞങ്ങൾ കൂട്ടുകാരാണെന്നും ഉറക്കെ പ്രഖ്യാപിക്കലാണ്. ഞങ്ങളെ തരംതിരിച്ചിരുത്തി പഠിപ്പിക്കുകപോലും ചെയ്യുന്ന സദാചാരവാദികളെ, ഇതിലെ ഇതിലെ....എന്ന് വെല്ലുവിളിച്ച് കലഹിക്കുന്ന നാടകമാണ് മറഡോണ.അരമണിക്കൂറോളം വേദിയിൽ ഫുട്‌ബോൾ മത്സരമാണ്. ഒരു ടീമിലേെക്കത്തുന്ന ആണും പെണ്ണുമല്ലാത്ത (transgender) കഥാപാത്രമാണ് നാടകത്തിന്റെ കാതൽ. ആ സുഹൃത്തിനുവേണ്ടി സഹകളിക്കാർ നടത്തുന്ന പോരാട്ടമാണ് നാടകത്തിന്റെ രണ്ടാംഘട്ടം.. കൗമാരത്തിൽ  അത്തരമൊരു അവസ്ഥയിലെത്തിയ ഒരാളുടെ  മാനസിക വ്യാപാരം കൂടിയാണ് ഈ നാടകം. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നു കളിക്കുന്ന ഫുട്‌ബോൾ മത്സരത്തിനൊടുവിൽ ഒരേ നിറവും രൂപവുമുള്ള പന്തുകൾക്കു പകരം വിവിധ നിറങ്ങളും രൂപഭംഗിയുമുള്ള പന്തുകളുമായി കളിക്കാർ അരങ്ങെന്ന കളിക്കളം നിറഞ്ഞെത്തുമ്പോൾ, ഒടുവിലൊരു ഫുട്‌ബോൾ,  ഭൂഗോളത്തോളം വളരുന്ന ഒരു  പ്രതീകമായി മാറുമ്പോൾ, ദേശഭാഷാ വ്യത്യാസങ്ങൾക്കപ്പുറം, മാനവിക ഐക്യത്തിന്റെയും  സമാധാനത്തിന്റെയും  സ്ഥിതി സമത്വകാലത്തിന്റെയും  നവഭൂമിക സ്വപ്നം കാണുന്ന, ഭാവിയെക്കുറിച്ച് പൊള്ളുന്ന ഉത്കണ്ഠകൾ സൂക്ഷിക്കുന്ന, സ്വന്തം കാലത്തോടും ചുറ്റുപാടുകളോടും നിഷ്കളങ്കമായി പ്രതികരിക്കുകയും പോരാടുകയും ചെയ്യുന്ന, ഒരു തലമുറയെ നമുക്കുമുന്നിൽ അണിനിരത്തുകയാണ് സംവിധായകൻ.  ആദ്യാവസാനംവരെ പ്രേക്ഷനുമായി സംവദിക്കുകയും പ്രേക്ഷകമനസ്സിനെ കസേരയിൽനിന്ന് കളിക്കളത്തിലെ മണ്ണിലേക്കിറക്കി നാടകത്തിന്റെ തന്നെ അഭേദ്യഭാഗമാക്കി മാറ്റുകയും ചെയ്യുവാനുള്ള അരുൺലാലിന്റെ ശ്രമം അക്ഷരാർഥത്തിൽ സഫലമാവുകയും ചെയ്യുന്നു.
നാടക മലയാളത്തിന്റെ പ്രവാസഹൃദയങ്ങളിൽ ഒരു തുകൽ പന്തിനെ സഹിഷ്ണുതയുടെയും അംഗീകാരത്തിന്റെയും സഹനത്തിന്റെയും സ്ഥിതിസമത്വത്തിന്റെയും വിജയത്തിന്റെയും അടയാളമാക്കി മാറ്റിയ, കാൽപ്പന്തിനെ നിലപാടിന്റെ പ്രതീകമാക്കിയ, ‘മറഡോണ’ യെ സമ്മാനിച്ച അരുൺലാലിനും, വട്ടേനാട് സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ മാഷിനും മറ്റെല്ലാ അണിയറ ശില്പികൾക്കും, കൂപ്പുകൈ.

**************************

നാടക വർത്തമാനം

മുരളി :

ചരിത്രത്തിലാദ്യമായാണെന്നുതന്നെ പറയാം, സ്‌കൂൾ യുവജനോത്സവത്തിൽ മികച്ച നാടകമായി പരിഗണിക്കപ്പെട്ട ഒരു നാടകത്തിന് സംസ്ഥാനത്തിന് പുറത്തൊരു വേദി ലഭിക്കുന്നു. വ്യക്തിപരമായും ഒരു നാടക പ്രവർത്തകൻ എന്ന നിലയ്ക്കും എന്തു തോന്നുന്നു?

അരുൺ :
 യൂത്ത് ഫെസ്റ്റിവലിന് നാടകം കളിക്കുക എന്നതിലുപരി, ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ, സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും പത്തിരുപത് വേദികളിൽ, നാട്ടിൻപുറങ്ങളിൽ ആ നാടകം കളിക്കാറുണ്ട് എന്നതാണ്. നാലഞ്ചു വർഷങ്ങളായി ഇത് തുടരുന്നു. വട്ടേനാട് സ്‌കൂളിലെ നാടക പ്രവർത്തനത്തെ വളരെ ഗൗരവമായി ശ്രദ്ധിക്കുന്ന, അന്വേഷിക്കുന്ന കുറെ സുഹൃത്തുക്കൾ ഇപ്പോഴുണ്ട്. അവർ മുഖേന, വിവിധ ക്ലബുകളും സംഘടനകളും ഈ സ്‌കൂൾ കുട്ടികളുടെ നാടകത്തിന് വേദി സംഘടിപ്പിച്ചു തരാറുണ്ട്. 

മുരളി :
ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ 'ക്ലാവർ റാണി,' 'ചില്ലറ സമരം' മുതലായ നാടകങ്ങളിൽ നിന്ന് മറഡോണയിൽ എത്തി നിൽക്കുമ്പോൾ, നാടകരംഗത്തെ വളർച്ചയെ, വ്യക്തിപരമായും, കലാപരമായും എങ്ങനെ നോക്കിക്കാണുന്നു?

അരുൺ : 
മറഡോണയിൽ സംസാരിക്കുന്ന വിഷയം, ട്രാൻസ്‌ജെൻഡർ എന്നത്, കുട്ടികളുടെ നാടകത്തിലൂടെ എങ്ങനെ പറയുന്നു, എങ്ങനെയാണ് അത് കുട്ടികളുടേതായി മാറുന്നത് എന്നതാണ്. വലിയ ഗ്രൗണ്ടിൽ കളിക്കുന്ന ഫുടബോൾ കളിയെ എങ്ങനെ സ്‌റ്റേജിലെത്തിക്കാം  എങ്ങനെ ആ ആവേശത്തെ ഒരു സ്‌റ്റേജിലേക്ക് കൊണ്ടുവരാം ആ ആവേശത്തെ എങ്ങനെ സ്‌റ്റേജിൽ അവതരിപ്പിക്കാം എന്നൊരു ചിന്തയായിരുന്നു. തിയറ്ററിന്റെ ഉള്ളിൽ എല്ലാം പോസിബിൾ ആണ്. എത്ര വലിയ സ്‌പേസും എത്ര ചെറിയ സ്‌പേസും ഈ ചെറിയ ചതുരത്തിലേക്കു നമുക്ക് കൊണ്ടുവരാം. എന്നൊരു തിരിച്ചറിവാണ്. അതിൽ ഏറ്റവും രസകരമായത്, നാടകം സംഭവിച്ചതിനു ശേഷമാണ് ഈ തിരിച്ചറിവുണ്ടാകുന്നത്. ആളുകൾ അവരുടെ എക്‌സ്പീരിയൻസ് പറഞ്ഞതിന് ശേഷം. സ്‌റ്റേറ്റ് യൂത്ത് ഫെസ്റ്റിവൽ തൃശ്ശൂരാണ്. അത് കേരളത്തിലെ നാടകക്കാരുടെ ഒരു ആസ്ഥാനവും. ഈ നാടകം നടക്കുമ്പോൾ, തൃശൂരും പരിസരപ്രദേശങ്ങളിലുമുള്ള ഒട്ടു മിക്ക നാടക പ്രവർത്തകരും അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് വലിയൊരു ഓഡിയൻസിന്റെ മുന്നിൽ നമുക്കിത് പ്രേസന്റ്‌റ് ചെയ്യാൻ പറ്റി എന്നതാണ് നമുക്ക് കിട്ടിയ ഒരു വലിയ ഭാഗ്യം. അതുകൊണ്ട് തന്നെ, കൃത്യമായ നിർദ്ദേശങ്ങളും വിമർശനങ്ങളും ഉണ്ടായി. അത് ഈ നാടകവുമായി മുന്നോട്ടു പോകാനുള്ള ഊർജ്ജം നൽകി. മറഡോണ എന്ന ഒരു സ്‌കൂൾ നാടകം മത്സര വേദിക്കു പുറത്ത് എങ്ങനെ ഇത്ര ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു എന്നതാണ് ഇതിന്റെ ഒരു ഡെവലെപ്‌മെന്റ് ആയിട്ട് ഞാൻ കാണുന്നതും. 

മുരളി :
ഭിന്നലിംഗക്കാരുടെ അസ്തിത്വമറിഞ്ഞ് അവരും മനുഷ്യരായി പരിഗണിക്കപ്പെടേണ്ടവരാണ് എന്നും അവർക്കു നേരെയുള്ള ഏതു നിഷേധസ്വരവും അനീതിയാണെന്നും ജനം വളരെ വൈകിയാണെങ്കിലും തിരിച്ചറിയുന്ന കാലമാണ്...അല്ലേ ?
ഇത്തരമൊരു പ്രമേയം നാടകത്തിന് തിരഞ്ഞെടുത്തപ്പോൾ, നേരിടേണ്ടിവന്ന വെല്ലുവിളികൾ, അവയെ സഹർഷം സ്വീകരിച്ച ശ്രമകരമായ മറികടക്കലുകൾ... ഒരു കളിക്കൂട്ടത്തെ നാടകം കൈകാര്യം ചെയ്യുന്ന വിഷയം മനസിലാക്കിപ്പിച്ചും പഠിപ്പിച്ചും വാർത്തെടുക്കൽ ..ആ പണിപ്പുര അനുഭവങ്ങളെക്കുറിച്ച്....

അരുൺ :
ഇത്തരം കാര്യങ്ങൾ കുട്ടികളോട് സംസാരിച്ചപ്പോൾ മനസ്സിലായ കാര്യം, അവർക്കെല്ലാം ജനറലായി അറിയാം, പക്ഷെ അതിന്റെ ഒരു ഇമോഷണൽ സൈഡിലേക്ക് ആരും കടന്നു ചെന്നിട്ടില്ല. നാട്ടിൻപുറത്ത് മൂന്നാം ലിംഗക്കാരെ വളരെ കളിയാക്കിയിട്ടാണ് അഭിസംബോധന ചെയ്യാറ് ..അങ്ങനെയല്ല അവരെ കാണേണ്ടത്. അവരും സമൂഹത്തിൽ പരിഗണിക്കപ്പെടേണ്ടവരാണ് എന്ന ഒരു ബോധത്തിലേക്ക് കുട്ടികളെ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. അത് മാത്രമല്ല, എല്ലാവിധ മാർജിനലൈസ്ഡ് ആയിട്ടുള്ള ആളുകളോടും എന്തായിരിക്കണം നമ്മുടെ ആറ്റിട്യൂഡ് എന്നാണ് പറഞ്ഞു കൊടുക്കാറ്. അങ്ങനെ പറഞ്ഞു കൊടുത്തപ്പോൾ, കുട്ടികൾ അവരുടെ പരിചയത്തിലുള്ള അങ്ങനെയുള്ള ചില ആൾക്കാരെ ക്കുറിച്ചു പറയുവാൻ തുടങ്ങി. ഇത്തരം അറിവിലുള്ള കഥകളും  അനുഭവങ്ങളും എല്ലാവരും സജീവമായി പങ്കുവെക്കാനും ചർച്ചചെയ്യാനും തുടങ്ങി. വളരെ അവിചാരിതമായാണ് ഈ വിഷയത്തിലേക്കു പ്രവേശിച്ചതെങ്കിലും, പിന്നീട് എല്ലാവരും ഈ വിഷയത്തെ വളരെ ഗൗരവമായി കാണുവാൻ തുടങ്ങി. ഷാജികുമാറിന്റെ ഒരു കഥയിൽ നിന്നാണ് നമ്മൾ ഈ നാടകം രൂപപ്പെടുത്തിയത്., കഥയിൽ ഫുട്‌ബോളാണ് സംസാരിക്കുന്നത്. ഫുടബോളിന്റെ ഒരു പശ്ചാത്തലത്തിലൂടെ ഈ വിഷയം പറയുകയാണ് നാടകം ചെയ്യുന്നത്. 

രാജൻ :
ഈ നാടകം പല സ്‌റ്റേജിലും കളിക്കുകയുണ്ടായി. ഒരു പരിധിവരെ ആളുകൾക്ക് ഉള്ളിലേക്ക് കയറാത്ത ഒരു വിഷയം തന്നെയായിരുന്നു. ഈ നാടകാവിഷ്‌കാരത്തിലൂടെ, സാധാരണ ജനങ്ങൾ ഇതെന്താണെന്നു മനസ്സിലാക്കുകയും, ചർച്ചചെയ്യുകയും നാടകത്തെ അപ്രീഷിയേറ്റ് ചെയ്യുന്ന അവസ്ഥവരെയുണ്ടായി. വളരെ ഗൗരവമുള്ള ഒരു വിഷയമാണെങ്കിലും, നാടകത്തിന്റെ ലളിതസങ്കേതം വെച്ച് ഈ വിഷയം വ്യക്തമായി കമ്മ്യൂണിക്കേറ്റ് ചെയ്യുവാൻ പറ്റിയെന്നത് ഒരു വിജയമായിത്തന്നെ കണക്കാക്കുന്നു. പല വേദികളിലായി നാട്ടിൻപുറത്താണ് ഈ നാടകം അരങ്ങേറിയത്. ആളുകൾ സ്വമേധയാ എഴുന്നേറ്റ് കയ്യടിക്കുന്ന ഒരവസ്ഥ നാടകാന്ത്യത്തിൽ ഉണ്ടായിരുന്നു എന്ന് പറയാതെ വയ്യ. അത് സാദ്ധ്യമായി എന്നതൊരു പ്ലസ് പോയിന്റാണ്. 

മുരളി :
ലോക നാടക രംഗത്തെത്തന്നെ അഭൂതപൂർവ്വമായ അതിദ്രുതഗതിയിലുള്ള മാറ്റത്തിന്റെ അനുരണനങ്ങൾ  ഇന്ത്യൻ നാടകരംഗത്തെ, പ്രത്യേകിച്ചും, പരീക്ഷണ നാടകവേദികളിൽ പ്രകടമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെ വലിയ വെല്ലുവിളികളുയരുന്ന വർത്തമാനകാല ഭൂമികയിൽ, ഭാവിയെക്കുറിച്ചുള്ള ഉൽകണ്ഠകൾ, പ്രതീക്ഷകൾ, വെല്ലുവിളികൾ... എന്തെല്ലാമാണ്?
അരുൺ :
ഇത്തരം സാഹചര്യത്തിൽ നാടകം തന്നെയാണ് ഒരു പ്രതീക്ഷ നൽകുന്നത് എന്നാണെന്റെ വിശ്വാസം. കലയെ ആസ്വദിക്കുവാൻ കഴിയുന്നില്ലെങ്കിൽ അവൻ മനുഷ്യനല്ല. അതുകൊണ്ട് ആർട്ടിന് മാത്രമേ ഇതിനൊരു സൊല്യൂഷൻ കണ്ടെത്താൻ കഴിയൂ.സ്‌കൂൾ വിദ്യാഭ്യാസ പദ്ധതികളിലൂടെ, പരമാവധി കുട്ടികളുടെ സഹൃദയരാക്കി മാറ്റുക എന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം. മനുഷ്യത്വം ഏറ്റവും നന്നായി ഡെവലപ്പ് ചെയ്യാൻ പറ്റുന്നത് കലയിലൂടെയാണ്. ആശയവും പ്രതിഫലിപ്പിക്കാം. ഒരേ സമയം ആസ്വാദനവും അതിനോടൊപ്പം സാമൂഹ്യബോധവും കലയിലൂടെ ഡെവലപ്പ് ചെയ്യാം. നാടകത്തിലൂടെ അത് ചെയ്യാം. അതുകൊണ്ട് തന്നെ, എല്ലാ ആർട്ടിസ്റ്റുകൾക്കും പ്രധാനപ്പെട്ട റോൾ ഉണ്ട്. ഉത്തരവാദിത്വമുണ്ട്. സാംസ്‌കാരികമായിട്ടു മാത്രമേ ഇത്തരം പ്രതിസന്ധികളെ മറികടക്കുവാൻ കഴിയൂ. 

**********************

എനിക്ക് എന്റെ വഴി​

സുരേഷ്‌കുമാർ.ടി 
sureshkumartmumbai@gmail.com

ഫെഫ്കയുടെ നേതൃത്വത്തിലുള്ള  വനിതാസംഘടനയുടെ ചെയർപേഴ്‌സണായി ചുമതലയേറ്റിരിക്കുകയാണല്ലോ. എന്തിനുവേണ്ടിയാണ് ഇതു രൂപീകരിച്ചത്?
ഇങ്ങനെയൊരു സംഘടനയെപ്പറ്റി ഫെഫ്ക കുറെ നാളുകളായി ആലോചിക്കുന്നുണ്ട്. അരക്ഷിതരും സംഘടിതരുമല്ലാത്ത, സിനിമയിൽ താഴേ തട്ടിൽ ജോലി ചെയ്യുന്നവര്‌ക്കൊരു കൂട്ടായ്മ വേണമെന്ന ആവശ്യത്തിൽ നിന്നാണ് ഇതിന്റെ രൂപീകരണം.  ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം കഷ്ടമാണ്. അവരുടെ കാര്യത്തിനും കൂടി ഒരു തീരുമാനമുണ്ടാകണം. ഇത് ഫെഫ്കയെ ബോദ്ധ്യപ്പെടുത്തി അവരെക്കൂടി ഈ കൂട്ടായ്മയിൽ ഉൾപ്പെടുത്തും. 

ഡബ്ല്യു.സി.സി.യുമായി  അഭിപ്രായവ്യത്യാസമുണ്ടോ? 
ഡബ്ല്യുസിസിയും ഫെഫ്കയും തമ്മിൽ ഒരഭിപ്രായവ്യത്യാസവുമുണ്ടായിട്ടില്ല. അഞ്ജലി മേനോനും ദീദി ദാമോദരനും ബീനാപോളുമൊക്കെ ഫെഫ്കയിലും അംഗങ്ങളാണ്. ഡബ്ല്യുസിസി രൂപീകരിച്ചപ്പോൾ ഞാനില്ലാതെ പോയി എന്നുള്ളത് വലിയൊരു ചര്ച്ചയായി എന്നത് സത്യമാണ്. ഭാഗ്യലക്ഷ്മിയെ എന്തുകൊണ്ട് ഉള്‌പ്പെടുത്തിയില്ല എന്ന് പല ഭാഗങ്ങളില് നിന്നും ചോദ്യമുണ്ടായി. എന്നെ സംബന്ധിച്ച്, എന്നെ ആരു വേണ്ട എന്നു പറഞ്ഞാലും ഐ ഡോണ്ട് കെയർ എന്നു പറയുന്ന ഒരാളാണ്.  സംഘടന കൊണ്ട് ജീവിക്കുന്ന ഒരാളല്ല ഞാൻ. ഞാന് ഒരുകാലത്തും എന്റെ ഒരു കാര്യവും സംഘടനയോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല് ഞാന് ഒരുപാട് പേരെ സംഘടന മുഖേന സഹായിച്ചിട്ടുള്ള വ്യക്തിയാണ്. ഡബ്ല്യുസിസിയില് ഞാനില്ലാതെ പോയത് അവര്ക്ക് എന്നെ ഇഷ്ടമല്ലാത്തതുകൊണ്ടായിരിക്കും. എനിക്കതുകൊണ്ട് യാതൊരു ബുദ്ധിമുട്ടുമില്ല. പൂര്ണമായും സ്ര്തീകള് നേതൃത്വം വഹിക്കുന്ന ഒരു സംഘടന തീര്ച്ചയായിട്ടും സ്ര്തീകള്ക്ക് ഒരുപാട് കാര്യങ്ങള് പറയാനുള്ള ഒരിടമായിരിക്കും എന്നു ഞാന് കരുതി. പക്ഷേ ഒരു വര്ഷമായിട്ടും ഡബ്ല്യുസിസി താഴേതട്ടിലുള്ള ആളുകളിലേക്ക് വരുന്നില്ല. അവര് അവരുടേതായ കുറച്ചാളുകളില് വട്ടംകറങ്ങുകയാണ്. 


ഡബ്ല്യു.സി.സി.യുടെ പ്രാരംഭ ചർച്ചയിലും ഉണ്ടായിരുന്നില്ലേ? 
ഇല്ല. എന്നെ അവരൊന്നും അറിയിച്ചിട്ടില്ല. അതില് ഞാനവരെ കുറ്റപ്പെടുത്തിയിട്ടുമില്ല. അവരെല്ലാവരും എന്റെ സുഹൃത്തുക്കളായിരുന്നു. ആയിരുന്നു എന്നാണ് പറഞ്ഞത്. ആണ് എന്നല്ല. അറ്റ്‌ലീസ്റ്റ് എന്നോട് ഒരു വാക്ക്  പറയാമായിരുന്നു. ഞങ്ങളിങ്ങനെ ഒരു സംഘടന ആരംഭിക്കാന് പോകുന്നുണ്ട്, നിങ്ങളെ മാറ്റിനിർത്താനാണ് ഉദ്ദേശിക്കുന്നത് എന്ന്.

സിനിമാമേഖലയിൽ ആൺ,പെൺ വേർതിരിവുണ്ടോ? 
അങ്ങനെയൊരു അവസ്ഥയിലേക്ക് സിനിമയെ എത്തിച്ചതിന്റെ പ്രധാന കാരണക്കാര് വിഷ്വൽ മീഡിയയാണ്. ദൃശ്യമാധ്യമങ്ങൾ മെയില് സ്റ്റാർസിന്റെ പടത്തിനു കൊടുക്കുന്ന വാല്യു ഫീമെയിൽ സ്റ്റാർസിന്റെ പടത്തിന് കൊടുക്കുന്നില്ല. സിനിമയിൽ പേരെഴുതിക്കാണിക്കുമ്പോഴും ആണുങ്ങളുടെ കഴിഞ്ഞിട്ടേ പെണ്ണിനു സ്ഥാനമുള്ളൂ. നായികാപ്രാധാന്യമുള്ള ചിത്രമാണെങ്കിലും പരസ്യങ്ങളിൽ നടന്റെ പേരു കഴിഞ്ഞേ നടിയുടെ കൊടുക്കുകയുള്ളൂ. ഡബ്ബിംഗ് മേഖലയില് ഇതിനുവേണ്ടി ഞാന് ഫൈറ്റ് ചെയ്തിട്ടുണ്ട്. ഞാൻ ഹീറോയിന്റെ വോയ്‌സാണ് ചെയ്യുന്നതെങ്കില് പോലും അപ്രധാന കഥാപാത്രത്തിന്റെ വോയ്‌സ് ചെയ്യുന്ന പുരുഷന്റെ പേരായിരിക്കും ആദ്യം കൊടുക്കുന്നത്. അങ്ങനെയാണെങ്കില് ഞാനിനി ഡബ് ചെയ്യുന്നില്ല എന്നുവരെ പറഞ്ഞിട്ടുണ്ട്. പിന്നെയത് സീനിയോരിറ്റി അനുസരിച്ച് കൊടുക്കാന് തുടങ്ങി. അത് കുഴപ്പമില്ലാത്ത കാര്യമാണ്. 

ആത്മകഥ എഴുതാനുണ്ടായ സാഹചര്യം?
ജീവിതത്തിലുണ്ടായ കാര്യങ്ങളും കടന്നുപോയ ദിവസങ്ങളും അടയാളപ്പെടുത്തണമെന്നു തോന്നി. പലരും കരുതിയിട്ടുണ്ട്, ഇവരെന്താണിത്ര അഹങ്കാരിയായിട്ട് നടക്കുന്നതെന്ന്. പണത്തില് അഹങ്കരിച്ചു നടക്കുകയാണെന്നും പണം കണ്ടു വളര്ന്നവളാണ് ഞാനെന്നും ആക്ഷേപമുണ്ടായിരുന്നു. ഞാൻ പണം കണ്ട് വളര്ന്നവളല്ല.  ഒരുപാട് കണ്ണീരും അനാഥത്വവും അരക്ഷിതാവസ്ഥയും ഒറ്റപ്പെടലുമൊക്കെ അനുഭവിച്ചിട്ടുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അല്ലെങ്കിൽ എനിക്കിത് തുറന്നു പറയാൻ സാധിക്കുന്നുണ്ടെങ്കിൽ അത് എന്റെയുള്ളിലെ ആത്മവിശ്വാസം കൊണ്ടാണ്. ആ ആത്മവിശ്വാസം മറ്റൊരാള്ക്ക് അഹങ്കാരമായി തോന്നിയെങ്കിൽ അത് എന്റെ കുഴപ്പമല്ല. അത് അവരുടെ കുഴപ്പമാണ്.  പ്രതിസന്ധികളോട് പൊരുതി മുന്നേറിയാണ് ഞാന് ഈ നിലയിലെത്തിയത്. അത് പറയണമെന്നു തോന്നി. അതൊരു പുസ്തകമായി, സ്വരഭേദങ്ങൾ.. 

ഡബ്ബിംഗിൽ പുതുതായി കടന്നുവരുന്നവർക്ക് എന്ത് ഉപദേശമാണ് നല്കാനുള്ളത്? 
ഇപ്പോഴത്തെ കുട്ടികള്ക്ക് അത്തരം ഉപദേശത്തിന്റെയൊന്നും ആവശ്യമില്ല. അവരൊക്കെ ബ്രില്ല്യന്റാണ്. പണ്ടൊക്കെ അടിസ്ഥാനപരമായ വിദ്യാഭ്യാസം പോലുമില്ലാതെ സിനിമയിലെത്തിയവരാണ് ഡബ്ബിംഗ് ആര്ടിസ്റ്റുകൾ. അഭിനയിക്കാന് വന്ന് പരാജയപ്പെട്ട് ഡബ്ബിംഗ് ആര്ടിസ്റ്റുകളായവരുണ്ട്. ഇന്ന് പെണ്കുട്ടികളടക്കമുള്ള ഒട്ടുമിക്ക ഡബ്ബിംഗ് ആര്ടിസ്റ്റുകളും നല്ല വിദ്യാഭ്യാസമുള്ളവരാണ്. ഭൂരിഭാഗത്തിനും ഡബ്ബിംഗ് മാത്രമല്ല, വേറെ ജോലിയുമുണ്ട്. അവര്ക്ക് നാളെ സിനിമ ഇല്ലാതെയായാലും പട്ടിണി കിടക്കേണ്ടിവരില്ല. ജീവിക്കാന് വേറെ മാര്ഗമുണ്ട്. ഡബ്ബിംഗ് ആര്ടിസ്റ്റുകൾ ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. 
അഭിനയരംഗം
ഞാനങ്ങനെ ഇനി മുതലങ്ങോട്ട് അഭിനയിച്ചുകളയാം എന്നു പറഞ്ഞ് ഇറങ്ങിയതൊന്നുമല്ല. ഒരു മുത്തശ്ശി ഗദയിൽ നല്ല വേഷമായിരുന്നു. പിന്നീട് അത്രയും നല്ല ക്യാരക്ടർ വന്നില്ല. സാധാരണ അമ്മ, ചേച്ചി വേഷങ്ങൾക്കായാണ് പിന്നീട് വിളിച്ചത്. അതിൽ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. നല്ല ക്യാരക്ടേഴ്‌സ് വരികയാണെങ്കില് ചെയ്യും. അത് ചിലപ്പോള് അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും കുഴപ്പമില്ല. 
ഇടപെടുന്ന വിഷയങ്ങളിൽ കാര്യമായ പിന്തുണ കിട്ടുന്നില്ല എന്നു തോന്നുന്നുണ്ടോ? ഉദാഹരണമായി, വടക്കാഞ്ചേരി സംഭവം?
കിട്ടണ്ട. ഞാൻ ആരുടെയും സപ്പോർട്ടിനു വേണ്ടിയല്ല ഒരു വിഷയത്തിൽ ഇടപെടുന്നത്. ആ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. ഒരു കേസ് വന്നാല് അതിന് ഉടനെ തീരുമാനമുണ്ടാകും എന്നാണ് പൊതുവെ ആളുകൾ കരുതുന്നത്. 
അതിന് അതിന്റേതായ കാലതാമസമുണ്ട്. നടിയുടെ കേസ് നിന്നുപോയോ എന്ന് പലരും ഇപ്പോള് ചോദിക്കുന്നുണ്ട്. 
കോടതിയില് എത്രയോ കേസുകള് കെട്ടിക്കിടക്കുന്നു. സമയക്രമമനുസരിച്ചേ അവിടെ നടപടികളുണ്ടാകൂ.