കൊല്‍ക്കത്ത:  കഥകളും നോവലുകളും വരകളും കൊണ്ട് മലയാളി മനസിനെ തീപ്പിടിപ്പിച്ച സാഹിത്യകാരനാണ്  ഒ.വി വിജയനെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. കൊല്‍ക്കത്ത കൈരളി സമാജവും ഒവി വിജയന്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച  വിജയന്‍ പ്രഭാഷണ പരമ്പര സൗത്ത് ഇന്ത്യ ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ഭാഷയുടെ സൂക്ഷ്മ തലങ്ങളില്‍ വിജയന്‍ അത്ഭുതകരമായ പൊളിച്ചെഴുത്തുകള്‍ നടത്തി.  

പ്രഭാഷണ  പരമ്പരയോടനുബന്ധിച്ച് ഒവി വിജയനെ  കുറിച്ച് ഹൃസ്വചിത്രവും പുസ്തക പ്രദര്‍ശനവും നടന്നു.  ചടങ്ങില്‍ ഒ.വി വിജയന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എം ചന്ദ്രപ്രകാശ്, എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത്, കൊല്‍ക്കത്ത കൈരളി സമാജം പ്രസിഡന്റ് പി വേണുഗോപാലന്‍, സെക്രട്ടറി ടി കെ  ഗോപാലന്‍, കല്‍ക്കട്ട ഫിലിം ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജോഷി ജോസഫ്, കെ ശശിധരന്‍,  ജ്യോതി ജയകുമാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.