ന്യൂഡല്‍ഹി: നരേല അയ്യപ്പസേവാ സമിതിയുടെ അഞ്ചാം മണ്ഡലമഹോത്സവം നരേല പഞ്ചാബി കോളനിയിലെ സനാതന്‍ ധര്‍മ്മ ക്ഷേത്രാങ്കണത്തില്‍ വച്ച് അതിവിപുലമായ രീതിയില്‍  ആഘോഷിച്ചു. പൂജാദി കര്‍മ്മങ്ങള്‍ക്ക് തന്ത്രി ജയപ്രകാശ് ഭട്ട് അവര്‍കള്‍ നേതൃത്വം വഹിച്ചു. തുടര്‍ന്ന് പൂജാവേദിയില്‍ സത്യന്‍ മാരാരും സംഘവും അവതരിപ്പിച്ച തായമ്പകയും, ശ്രീ മൂകാംബിക കീര്‍ത്തന സംഘത്തിന്റെ ഭജനയും അരങ്ങേറി.

manadala pooja

ബി.ജെ.പി. നേതാവും മുന്‍ എം.എല്‍.എ.യുമായ നീല്‍ധമന്‍  ഖത്രി, വി.എച്ച്.പി. നേതാവ് രാജേന്ദ്ര സിംഗാള്‍ തുടങ്ങി സ്ഥാനീയരായ ഒട്ടനവധി പ്രമുഖരും മണ്ഡലമഹോത്സവത്തിന്റെ ഭാഗമായി സന്നിദ്ധരായിരുന്നു.

പത്തരയോടെ  വിശ്വാസാചാര  പ്രമാണമനുസരിച്ച് ഹരിവരാസനം പാടി ശാസ്താവിനെ ഉറക്കിയ ശേഷം  ഭക്തജനങ്ങള്‍ക്കായി പ്രസാദ വിതരണവും ശാസ്താപ്രീതിയും നടന്നു.

വാര്‍ത്ത അയച്ചത് : പി.ഗോപാല കൃഷ്ണന്‍