മലയാളഭാഷാ പഠനം ഗുഡ്ഗാവ് ഏരിയ 2016 -17 വര്‍ഷത്തെ പ്രവേശനോത്സവം കൊണ്ടാടി. ഗുഡ്ഗാവ് മലയാളി അസോസിയേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഏകദേശം 35 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ആകെ മൂന്ന് കേന്ദ്രങ്ങളിലായി ഗുഡ്ഗാവില്‍ 85 കുട്ടികളാണ് കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ പദ്ധതിപ്രകാരം ഇപ്പോള്‍ മലയാളം അഭ്യസിക്കുന്നത്. ഓള്‍ ഇന്ത്യ മലയാളി അസോസ്സിയേഷന്‍ ഉത്തരമേഖലാ അധ്യക്ഷന്‍ അജികുമാര്‍ മേടയില്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ഒ.ഷാജികുമാര്‍ (മലയാളം മിഷന്‍ വൈസ്. പ്രസിഡന്റ്), ജയരാജ് നായര്‍ (ഐമ നാഷണല്‍ വൈസ് പ്രസിഡന്റ്), പി എസ് നായര്‍ (ജി എം എ ചെയര്‍മാന്‍), എന്‍ ജെ രാജന്‍ (ജി എം എ പ്രസിഡന്റ്), ജെയ്‌സണ്‍ ജോസഫ് (ജി എം എ സെക്രട്ടറി) എന്നിവര്‍ സന്നിഹിതരായിരുന്നു.