ഡോ.സിന്നു സൂസന്‍ തോമസിനു ഗാന്ധിയന്‍ യുവസാങ്കേതിക കണ്ടുപിടുത്തത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നും പുരസ്‌കാരം ഏറ്റ് വാങ്ങി. റോഡപകടങ്ങള്‍ വീഡിയോയിലൂടെ കണ്ട് ഗുണവിശേഷങ്ങള്‍ മനസിലാക്കാം എന്ന വിഷയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 

ഭര്‍ത്താവ് അനീഷ് എം.പോള്‍ എറണാകുളം ബിഎസ്എന്‍എല്‍ സബ്ഡിവിഷന്‍ എഞ്ചിനീയര്‍ ആണ്. മൂവാറ്റുപുഴ, വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിങ് കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രവര്‍ത്തിക്കുന്നു. മക്കള്‍. ജോന്നാഥാന്‍, ജോവാന്‍. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ നെടിയകാലായില്‍ എന്‍.ഇ.തോമസിന്റെയും സാറാമ്മ തോമസിന്റെയും മകളാണ്.