ന്യൂഡല്‍ഹി: നഗരത്തില്‍ തണുത്ത കാലാവസ്ഥ തുടരുന്നു. 5.6 ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില. 21 ഡിഗ്രിയായിരുന്നു പരമാവധി താപനില. നഗരത്തിന്റെ പലയിടങ്ങളിലും രാവിലെ മൂടല്‍മഞ്ഞുണ്ടായിരുന്നു. ഇതേ കാലാവസ്ഥ ചൊവ്വാഴ്ചയും തുടരും. 20 ഡിഗ്രിക്കും ആറു ഡിഗ്രിക്കും ഇടയിലാകും താപനില.