ന്യൂഡൽഹി: കർണാടകയിൽ സ്ഥാനമൊഴിയാൻ എം.എൽ. എ. മാരിൽ നീതിയുക്തമല്ലാത്ത മാർഗത്തിലൂടെ ബി.ജെ. പി. സമ്മർദം ചെലുത്തുകയാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

റെയ്‌സാന റോഡിലെ പാർട്ടി ഓഫീസിൽനിന്ന് പാർലമെന്റിലേക്ക് ചൊവ്വാഴ്ച നടത്തിയ മാർച്ച് പാതിവഴിയിൽ പോലീസ് തടഞ്ഞു. സ്ഥാനമൊഴിയാൻ കോൺഗ്രസ്-ജെ. ഡി. എസ്.എം.എൽ. എ. മാരിൽ ജനാധിപത്യരഹിതവും നീതിയുക്തമല്ലാത്തതുമായ രീതിയിലൂടെ ബി.ജെ. പി. സമ്മർദം ചെലുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബി. വി. ശ്രീനിവാസ് പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് ബി.ജെ.പി. കർണാടകയിൽ കുതിരക്കച്ചവടം നടത്തുകയാണ് അവർ. വിഷയത്തിൽ ബി.ജെ.പി. യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.