ന്യൂഡല്‍ഹി: ദീപാവലിദിനം എല്ലാ റൂട്ടിലും അവസാന മെട്രോ ട്രെയിന്‍ രാത്രി 10-ന് പുറപ്പെടുമെന്ന് ഡി.എം.ആര്‍.സി. അറിയിച്ചു. ദില്‍ഷാദ് ഗാര്‍ഡന്‍, റിഥാല, സമയ്്പുര്‍ ബാദ്‌ലി, ഹുഡ സിറ്റി സെന്റര്‍, നോയ്ഡ സിറ്റി സെന്റര്‍, ദ്വാരക സെക്ടര്‍-21, വൈശാലി, കീര്‍ത്തി നഗര്‍, ഇന്ദര്‍ലോക്, മുണ്ട്ക, കാശ്മീരി ഗേറ്റ്, എസ്‌കോര്‍ട്‌സ് മുജേസര്‍, ന്യൂഡല്‍ഹി, ദ്വാരക സെക്ടര്‍-21 എന്നിവിടങ്ങളില്‍നിന്നാണ് രാത്രി 10-ന് മെട്രോ പുറപ്പെടുന്നത്.

രാവിലെ ആറിന് സര്‍വീസ് ആരംഭിക്കും. എയര്‍പോര്‍ട്ട് എക്‌സ്​പ്രസ് ലൈനില്‍ രാവിലെ 4.45-ന് സര്‍വീസ് ആരംഭിക്കും.