ന്യൂഡൽഹി: ഡൽഹിയിലെ ക്രമസമാധാനനില മോശമാണെന്നും സുരക്ഷ ശക്തമാക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
തൈമൂർ നഗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രമസമാധാനനില മെച്ചപ്പെടുത്താൻ കഴിയുന്ന കാര്യങ്ങളെല്ലാം ഡൽഹി സർക്കാർ ചെയ്യുന്നുണ്ട്. നഗരത്തിൽ വ്യാപകമായി സി.സി.ടി.വി. ക്യാമറകളും തെരുവുവിളക്കുകളും സ്ഥാപിച്ചു. എന്നാൽ, സുരക്ഷ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ആവശ്യമായ നടപടികളെടുക്കണം.
ഡൽഹിയുടെ മൂത്തമകൻ എന്നനിലയിലാണ് താൻ സ്വയം കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കും തന്റെയടുത്ത് വന്ന് സഹായം ചോദിക്കാം. തന്റെ ശേഷിക്കനുസരിച്ച് സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
content highlights: delhi's law and order in grave says arvind kejriwal