ന്യൂഡല്‍ഹി: മെട്രോ നിരക്കുവര്‍ധന നടപ്പാക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. നിരക്കുവര്‍ധന മരവിപ്പിച്ചുനിര്‍ത്താന്‍ മെട്രോ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഡല്ഹിസര്ക്കാരിന് കത്തയച്ചു. അതേസമയം, നിരക്കുവര്‍ധന നിശ്ചയിക്കാന്‍ പുതിയൊരുസമിതി പരിഗണിക്കാവുന്നതാണെന്ന് കേന്ദ്രം സമ്മതിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കേന്ദ്രം നിരസിച്ചതോടെ ചൊവ്വാഴ്ച മുതല്‍ മെട്രോനിരക്ക് കൂടുമെന്ന് ഉറപ്പായി.
ഓരോ വര്‍ഷവും മൂവായിരം കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ ഡി.എം.ആര്.സി.ക്ക് നല്കാനായാല് പുതിയ സമിതി പരിഗണിക്കാം. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി കേന്ദ്ര നഗരവികസനമന്ത്രി ഹര്‍ദീപ് സിങ് പുരി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചിട്ടുണ്ടെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. മെട്രോ മാര്‍ഗരേഖയനുസരിച്ച് പ്രവര്ത്തനനഷ്ടമുണ്ടായാല് സംസ്ഥാന സര്‍ക്കാരിനാണ് ഉത്തരവാദിത്വമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ആറ് മാസത്തിനുള്ളില്‍ രണ്ടാമത്തെതവണ നടപ്പാക്കുന്ന മെട്രോ നിരക്കുവര്‍ധന ഉടന്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ഇക്കാര്യത്തില്‍ അദ്ദേഹം കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തു. എന്നാല്‍,. ഡി.എം.ആര്.സി.യുടെ അഭിപ്രായം സഹിതമാണ് മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രി നല്‍കിയിട്ടുള്ള മറുപടി. മെട്രോ നിയമത്തിലെ സെക്ടര്‍ 37 അനുസരിച്ചാണ് ഇപ്പോഴത്തെ നിരക്കുവര്ധനയെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. നിരക്കുനിര്‍ണയ സമിതിയുടെ ശുപാര്‍ശ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ അധികാരമില്ല. അഞ്ചു മാസത്തിനിടയില്‍ രണ്ടുതവണ നിരക്കു വര്‍ധിപ്പിച്ചെന്ന വാദവും കേന്ദ്രം തള്ളി. ഏഴര വര്‍ഷത്തിനു ശേഷമാണ് മെട്രോയില്‍ നിരക്കുകൂട്ടിയത്. രണ്ടുഘട്ടങ്ങളായി നിരക്കുകൂട്ടണമെന്നായിരുന്നു ശുപാര്‍ശ. മാത്രവുമല്ല, ദീര്‍ഘകാലത്തിനുശേഷം നിരക്കുകൂട്ടിയതിനാല് ഏഴുശതമാനം വാര്ഷികപരിധിയെന്ന വ്യവസ്ഥയിലും ന്യായമില്ല.-കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
നിരക്കുവര്‍ധന ഇങ്ങനെ
ന്യൂഡല്‍ഹി: ഡി.എം.ആര്.സി. തീരുമാനം നടപ്പായാല്‍ മെട്രോയുടെ കുറഞ്ഞനിരക്ക് പത്തുരൂപയായി തുടരും. രണ്ടുകിലോമീറ്റര്‍ വരെയാണ് പത്തുരൂപ.
നിലവിലുള്ള നിരക്ക്
2-5 കിലോമീറ്റര്‍ : 15 രൂപ
5-12 കിലോമീറ്റര്‍: 20 രൂപ
12-21 കിലോമീറ്റര്‍: 30 രൂപ
21-32 കിലോമീറ്റര്‍: 40 രൂപ
32 കിലോമീറ്ററില്‍ കൂടുതല്‍: 50 രൂപ
പുതിയ നിരക്ക്
2-5 കിലോമീറ്റര്‍ : 20 രൂപ
5-12 കിലോമീറ്റര്‍: 30 രൂപ
12-21 കിലോമീറ്റര്‍ : 40 രൂപ
21-32 കിലോമീറ്റര്‍ : 50 രൂപ
32 കിലോമീറ്ററില്‍ കൂടിയാല്‍ 60 രൂപ.