ന്യൂഡല്‍ഹി: ഈമാസം നഗരത്തില്‍ രണ്ടായിരം വൃക്ഷത്തൈകള്‍ നടുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചു. യാത്രക്കാര്‍ക്ക് ആറായിരം തൈകള്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. പരിസ്ഥിതിസൗഹാര്ദത്തിനാണ് ഡി.എം.ആര്.സി.യുടെ പ്രത്യേകപദ്ധതി. ഡല്‍ഹി മെട്രോ സ്റ്റേഷനുകളിലും ഡിപ്പോകളിലും കൂടാതെ ജീവനക്കാര്‍ താമസിക്കുന്ന കോളനികളിലും വൃക്ഷത്തൈ നടല്‍ പദ്ധതി നടപ്പാക്കും.
ഇതുകൂടാതെ, മരം ദത്തെടുക്കല്‍ പദ്ധതിയും നടത്തും. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന സംഘടനയുമായി ചേര്‍ന്നാണ് ഈ പദ്ധതി ഡി.എം.ആര്.സി. നടപ്പാക്കുക. ഈമാസം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വൃക്ഷത്തൈകള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യും. വൈകീട്ട് നാലിനും 7.30നുമിടയ്ക്കാണ് 15 മെട്രോസ്റ്റേഷനുകള്‍ വഴി സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുക.
ഹുഡ സിറ്റി സെന്റര്‍, എം.ജി. റോഡ്, ഛത്തര്‍പുര്‍, സാകേത്, മാളവ്യനഗര്‍, ഹോസ്ഖാസ്, ദില്‍ഷാദ് ഗാര്ഡന്, നോയ്ഡ സെക്ടര്‍ 18, ബൊട്ടാണിക്കല്‍ ഗാര്ഡന്, നോയ്ഡ സിറ്റി സെന്റര്‍, ലക്ഷ്മിനഗര്‍, വൈശാലി, ആനന്ദ് വിഹാര്‍, ബദര്‍പുര്‍, ദ്വാരക സ്റ്റേഷനുകളിലാണ് വൃക്ഷത്തൈ വിതരണം.