ന്യൂഡൽഹി : മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന വി.പി. സാനുവിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത് കർഷകസംഘടനകൾ. ബിഹാറിലെയും പഞ്ചാബിലെയും കർഷകസംഘടനാ നേതാക്കൾ തുക അഖിലേന്ത്യാ കിസാൻസഭ ജോ. സെക്രട്ടറി വിജു കൃഷ്ണൻ, ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് എന്നിവർക്കു കൈമാറി.

ഡൽഹി അതിർത്തിയിൽ കർഷകസമരം ആരംഭിച്ചതുമുതൽ വി.പി. സാനു അടക്കമുള്ള എസ്.എഫ്.ഐ. നേതാക്കൾ സമരത്തിൽ സജീവമായിരുന്നു. പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ വിദ്യാർഥികളെ അണിനിരത്തി വിവിധ പരിപാടികളും സംഘടിപ്പിച്ചു. ഇതിനുള്ള ഐക്യദാർഢ്യമാണ് കർഷകസംഘടനകളുടേത്.