ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകളോടുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജന്തർമന്ദറിൽ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തി.
സ്ത്രീകൾക്ക് മതിയായ സുരക്ഷയൊരുക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിന്റെ തെളിവാണ് ഹൈദരാബാദിൽ 27-കാരിയായ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്ന് യൂത്ത് കോൺഗ്രസ് മീഡിയ ഇൻ ചാർജ് അമരീഷ് രഞ്ജൻ പാണ്ഡെ ആരോപിച്ചു.