ന്യൂഡല്‍ഹി: യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു. എ.എസ്.ഐ. ദിലീപ് സിങ്ങി (50) നെയാണ് അറസ്റ്റുചെയ്തത്.

കുടുംബവഴക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി മിയാന്‍വാലി നഗര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.
 
എ.എസ്.ഐ.യോട് വിവരങ്ങള്‍ പറഞ്ഞ യുവതിയെ പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിലേക്ക് വിളിക്കുകയായിരുന്നു. ചൊവ്വാഴ്ച ഫ്‌ളാറ്റിലെത്തിയ തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.