ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. സുരേന്ദര്‍ പാല്‍ സിങ് ബിട്ടു അനുയായികളോടൊപ്പം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാവും ഡല്‍ഹി യൂണിറ്റ് കണ്‍വീനറുമായ അഷുതോഷ് ബിട്ടുവിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായുള്ള കെജ്രിവാള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ബിട്ടു പറഞ്ഞു.

തിമാര്‍പുര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് രണ്ടുതവണ വിജയിച്ചിട്ടുള്ള ബിട്ടു, കരാവല്‍ നഗര്‍ ഡി.സി.സി. പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി ഘടകം സെക്രട്ടറി അശോക് ത്യാഗിയും ബിട്ടുവിനൊപ്പം എ.എ.പി.യില്‍ ചേര്‍ന്നു.