ന്യൂഡൽഹി : മാസ്ക് ധരിക്കാതെ കാറിൽ യാത്രചെയ്തത് ചോദ്യം ചെയ്ത പോലീസുകാർക്കെതിരേ കയർത്ത ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ദമ്പതിമാർ പോലീസുകാരോട് കയർക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.

പങ്കജ്, ഭാര്യ ആഭ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യ സമ്മതിക്കാത്തതുകൊണ്ടാണ് താൻ മാസ്ക് ധരിക്കാത്തതെന്ന് പങ്കജ് പിന്നീട് പറഞ്ഞു. ഭാര്യ ഒപ്പമില്ലാത്തപ്പോൾ താൻ മാസ്ക് ധരിക്കാറുണ്ടെന്നും പങ്കജ് അവകാശപ്പെട്ടു.

ദരിയാഗഞ്ച് സ്റ്റേഷനിലെ പോലീസുകാർക്കുനേരെയാണ് കാർ തടഞ്ഞപ്പോൾ രോഷപ്രകടനം നടത്തിയത്. വാരാന്ത്യ കർഫ്യൂവിന്റെ ഭാഗമായി ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയിലാണ് സംഭവം.