ന്യൂഡൽഹി : കോവിഡ്-19 വ്യാപനം തടയാൻ പ്രഖ്യാപിച്ച അടച്ചിടലിന്റെ പശ്ചാത്തലത്തിൽ ഡൽഹി ഹൈക്കോടതിയും കീഴ്‌ക്കോടതികളും ജൂൺ 14 വരെ പ്രവർത്തിക്കുകയില്ല.
എന്നാൽ, അടിയന്തരമായി പരിഗണിക്കേണ്ട കേസുകൾ വീഡിയോ കോൺഫറൻസ് വഴി തുടർന്നും കേൾക്കുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു.
ജൂൺ ഒന്ന് മുതൽ 12 വരെ കീഴ്‌ക്കോടതികൾ പരിഗണിക്കാൻ വെച്ചിരിക്കുന്ന മുഴുവൻ കേസുകളും മാറ്റിവെയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു.