ന്യൂഡൽഹി: ഡൽഹി ഫരീദാബാദ് രൂപത സെയ്ന്റ് തോമസ് മൂർ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ജനുവരി 18-ന് ബിഷപ്‌സ് ഹൗസിൽ ക്വിസ് മത്സരം-‘ക്യൂരിയസ് 2020’ നടക്കും. സിവിൽ സർവീസ് ശില്പശാലയും ഇതോടൊപ്പം നടക്കും.
ശില്പശാലയിൽ കെ.പി. ഫാബിയാൻ, ആന്റോ അൽഫോൻസ്, ജോജോ മാത്യൂസ് എന്നിവർ പ്രസംഗിക്കും. ക്വിസ്സിലും ശില്പശാലയിലും പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈമാസം 31-ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ക്വിസ്സിൽ ഒന്നാമതെത്തുന്ന ടീമിലെ ഓരോരുത്തർക്കും ഒന്നരലക്ഷം രൂപയുടെ സ്കോളർഷിപ്പും 3,000 രൂപയും സമ്മാനമായി ലഭിക്കും. രണ്ടാമതെത്തുന്ന ടീമിലെ ഓരോഅംഗത്തിനും 75,000 രൂപയുടെ സ്കോളർഷിപ്പും 2,000 രൂപയും മൂന്നാമതെത്തുന്ന ടീമിലെ ഓരോ അംഗത്തിനും 30,000 രൂപയുടെ സ്കോളർഷിപ്പും 1,000 രൂപയും സമ്മാനമായി ലഭിക്കും.