ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് ശമ്പളപരിഷ്കരണം നടപ്പാക്കാൻ മടിക്കുന്ന ഡൽഹി സർക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കാൻ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. സമരത്തിന്റെ അടുത്തഘട്ടമായി ചൊവ്വാഴ്ച ഡൽഹി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.
അത്യാഹിത, തീവ്രപരിചരണവിഭാഗം ഒഴിച്ചുള്ള മുഴുവൻ നഴ്‌സുമാരും മാർച്ചിൽ അണിനിരക്കും. സാമൂഹികപ്രവർത്തക അഞ്ജലി ഭരദ്വാജ്് ഉദ്ഘാടനംചെയ്യും. രാജ്യത്ത് സ്ത്രീകൾക്കുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരേ യോഗത്തിൽ പ്രമേയം പാസാക്കി. യു.എൻ.എ. ഡൽഹി പ്രസിഡന്റ് റിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൾഡിൻ ഫ്രാൻസിസ്, ശീതൾ മാലിക്, ബിനി, ശാലിനി, ഭുവനേശ്വരി, സച്ചിൻ, സിനു എന്നിവർ സംസാരിച്ചു.