ന്യൂഡൽഹി: ഡൽഹിയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകളുടെ പ്രതിനിധികളുടെ യോഗം തിങ്കളാഴ്ച കേരള ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്തിന്റെ അധ്യക്ഷതയിൽ വൈകീട്ട് 6.30-നാണ് യോഗം ചേരുക.