ന്യൂഡൽഹി: മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിക്ക് വികാസ്‌പുരി കേരള സ്‌കൂളിലും തുടക്കമായി. വിദ്യാർഥികൾ, സ്‌പോൺസറായ വെൽകെയർ പാക്കേഴ്‌സ് ആൻഡ് മൂവേഴ്‌സ്, മാതൃഭൂമി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ജയന്തി രാമചന്ദ്രൻ, ചെയർമാൻ എൻ.സി. നായർ, മാനേജർ രാജശേഖരൻ നായർ, കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, മാതൃഭൂമി ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ ജോബി പി. പൗലോസ്, സർക്കുലേഷൻ എക്‌സിക്യൂട്ടീവ് തുളസീധരൻ നായർ എന്നിവർ പങ്കെടുത്തു.

വികാസ്‌പുരി കേരള സ്‌കൂളിലെ മധുരം മലയാളം പദ്ധതിയിൽ മാതൃഭൂമിയുമായി സഹകരിക്കുന്ന വെൽകെയർ പാക്കേഴ്‌സ് ആൻഡ് മൂവേഴ്‌സ് രാജ്യത്തെമ്പാടും വീട്ടുസാമഗ്രികൾ, വാഹനങ്ങൾ എന്നിവ എത്തിച്ചുനൽകുന്ന സ്ഥാപനമാണ്. മോഹൻകുമാറാണ് സ്ഥാപനത്തിന്റെ പ്രൊപ്പറൈറ്റർ. ഡൽഹിയിലെ മയൂർവിഹാർ ഫേസ് മൂന്നിൽ കഴിഞ്ഞ 22 വർഷമായി പ്രവർത്തിക്കുന്ന വെൽകെയറിന് 14,000-ത്തിലധികം ഉപഭോക്താക്കളുണ്ട്.