ന്യൂഡല്‍ഹി: എന്‍.എസ്.എസ്. സെന്‍ട്രല്‍ ഡല്‍ഹി ഗോള്‍മാര്‍ക്കറ്റ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കാനിങ് റോഡ് കേരള സ്‌കൂളില്‍ വൃക്ഷത്തൈ നടലും ശുചീകരണപ്രവര്‍ത്തനങ്ങളും നടന്നു. എന്‍.എസ്.എസ്. ഡല്‍ഹി വൈസ് പ്രസിഡന്റ് ബാബു പണിക്കര്‍ പരിപാടി ഉദ്ഘാടനംചെയ്തു. കരയോഗം ചെയര്‍മാന്‍ ദേവദാസ്, വൈസ് ചെയര്‍മാന്‍ ശശീധരന്‍ നായര്‍, സെക്രട്ടറി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡല്‍ഹി എന്‍.എസ്.എസ്. സെപ്റ്റംബര്‍ 24-ന് തുടക്കംകുറിച്ച വനമഹോത്സവത്തിന്റെ ഭാഗമായി ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമായി 1000 വൃക്ഷത്തൈകള്‍ നടും.